കഴിഞ്ഞ പോസ്റ്റിൽ ലിപ്യന്തരണത്തിനുള്ള ജാവസ്ക്രിപ്റ്റ് പ്രോഗ്രാം നിർമ്മിച്ചതിനെകുറിച്ച് പറഞ്ഞിരുന്നു. പൊതുപയോഗത്തിനുള്ളതും ഏതെങ്കിലും ഭാഷയുമായി ബന്ധിക്കപ്പെട്ടതല്ലത്തതുമായ പ്രോഗ്രാമാണത്. ഏത് ഭാഷയിലേക്കുള്ള ലിപ്യന്തരമാണോ ഉദ്ദേശിക്കുന്നത് അതിനനുസരിച്ചുള്ള റെഗുലർ എക്സ്പ്രഷൻ നിയമങ്ങളുടെ പട്ടിക തയ്യാറാക്കി നൽകി പ്രോഗ്രാമിനു നൽകേണ്ടതുണ്ട്. കഴിഞ്ഞ പോസ്റ്റെഴുതുമ്പോൾ തന്നെ മലയാളത്തിനുള്ള പട്ടിക ഉൾപ്പെടുത്തിയിരുന്നുവെങ്കിലും അത് പൂർണ്ണമായിരുന്നില്ല. നിലവിൽ ആ പട്ടിക മെച്ചപ്പെടുത്തുകയും പൂർണ്ണമാക്കുകയും ചെയ്തു. കഴിഞ്ഞ പതിപ്പിൽ മലയാളം നിയമങ്ങളുടെ പട്ടിക പ്രധാന പ്രോഗ്രാമിന്റെ അതേ ഫയലയിൽ മുകൾ ഭാഗത്തായാണ് നൽകിയിരുന്നത്. പ്രോഗ്രാമിന് ഭാഷയുമായി ബന്ധമില്ലാത്തതിനാൽ തന്നെ […]
Tag Archives: ലിപ്യന്തരണം
ലിപ്യന്തരണം
ഇംഗ്ലീഷ് അക്ഷരങ്ങളുപയോഗിച്ച് മലയാളവാക്കുകൾ ടൈപ്പ് ചെയ്യുന്നതിനുള്ള ഒരു ലിപ്യന്തരണ ഉപാധി ഉണ്ടാക്കി. പൂർണ്ണമായും ഒരു പുതിയ സൃഷ്ടിയാണിത്, അതായത് ഇതേ കാര്യം സാധിച്ചുതരുന്ന സമാന ഉപകരണങ്ങളിൽ നിന്നുള്ള കോഡ് ശകലങ്ങൾ ഇതിലേക്ക് കടം കൊണ്ടിട്ടില്ല. വളരെ ലളിതമായതും പ്രശ്നത്തെ വിഭജിച്ച് പരിഹരിക്കുന്ന രീതീയിലുള്ളതുമായ ഒരു അൽഗോരിതമാണ് പ്രവർത്തനത്തിനായി തിരഞ്ഞെടുത്തിരിക്കുന്നത്. പ്രോഗ്രാമിനെ ലിപ്യന്തരണത്തിന് സഹായിക്കുന്നത് തുടക്കത്തിൽ ചേർത്തിരിക്കുന്ന റെഗുലർ എക്സ്പ്രഷൻ നിയമങ്ങളുടെ ഒരു പട്ടികയാണ് (പ്രോഗ്രാമിലെ ഒരു അസോസിയേറ്റീവ് അറേ). ഏതെങ്കിലും ഒരു ഭാഷയുമായി ബന്ധപ്പെട്ടല്ല ഈ പ്രോഗ്രാം […]