ഐറീറൈറ്റർ: മീഡിയവിക്കി എക്സ്റ്റൻഷൻ

ഷിജുവിന്റെ പ്രേരണ മൂലം വിക്കിയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന എഴുത്തുപകരണത്തിന്റെ ഒരു മീഡിയ വിക്കി എക്സ്റ്റൻഷൻ പതിപ്പ് വികസിപ്പിച്ചു. അത് ഇവിടെ: http://testwiki.junaidpv.in , ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് (http://testwiki.junaidpv.in/wiki/Special:Version). പരീക്ഷിച്ചു നോക്കുക. ഇപ്പോൾ വിക്കിയിൽ നിന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു ചെക്ക്ബോക്സ് മാത്രമേ ഉണ്ടാകൂ. കൂടാതെ എഴുത്തുപകരണം സജീവമായിരിക്കുമ്പോൾ ഇൻപുട്ട് ബോക്സുകളിൽ നിറവ്യത്യാസം വരുന്ന രീതിയിലാക്കിയിട്ടുണ്ട്. ലോഗിൻ ചെയ്യുന്നതിനുള്ള പാസ്‌വേർഡ് ടൈപ്പ് ചെയ്യുന്ന ഭാഗം, ഫയൽ തിരഞ്ഞെടുക്കുന്ന ഭാഗം അങ്ങനെ ചില ഇൻപുട്ട് ബോക്സുകളെ എഴുത്തുപകരണ പ്രവർത്തിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. […]