മലയാളം വിക്കിപീഡിയയില്‍ പതിനായിരം ലേഖനങ്ങള്‍

മലയാളം വിക്കിപീഡിയ ഇന്ന് പതിനായിരം ലേഖങ്ങള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നു. ഈ കാര്യത്തെപ്പറ്റി എന്നെക്കാള്‍ കൂടുതല്‍ നന്നായി വിവരിക്കാന്‍ കഴിയുന്ന ഷിജു അദ്ദേഹത്തിന്റെ പോസ്റ്റില്‍ എഴുതിയിട്ടുണ്ട്. എല്ലാ വിക്കിപീഡിയ പ്രവര്‍ത്തകര്‍ക്കും അഭിനന്ദനങ്ങള്‍.

വെബ്ദുനിയയും ഗൂഗിളും

മൈക്രോസോഫ്റ്റ് എൻകാർട്ടയുടെ പ്രവർത്തനം അവസാനിപ്പിക്കുന്നു എന്ന് പറഞ്ഞുകൊണ്ട് വെബ്ദുനിയയിൽ വന്ന വാർത്തയിൽ അവസാനഭാഗത്ത് ഗൂഗിളിനിട്ടൊരു താങ്ങുതാങ്ങുന്നത് കാണാം http://malayalam.webdunia.com/newsworld/it/itnews/0903/31/1090331065_1.htm. ഒരു വഴിക്കു പോകുന്നതല്ലെ? ഇരിക്കട്ടെ എന്ന് കരുതിക്കാണും. വെബ്ദുനിയയും യാഹുവും ഒരുമിച്ച് പ്രവർത്തിക്കുന്നതിനാൽ തന്നെ ഇന്റര്‍നെറ്റ് ലോകത്ത് യാഹുവിന്റെ പ്രധാന എതിരാളിയായ ഗൂഗിളിനെ ഒന്നു കുറച്ചുകാണിക്കുകയായിരിക്കും വെബ്ദുനിയയുടെ ഉദ്ദേശം എന്ന് കരുതാം. അതില് പറഞ്ഞ ഗൂഗിളിന്റെ സംരഭങ്ങളാകട്ടെ ഇന്റര്നെറ്റ് ഉപയോക്താക്കള്ക്കിടയില് അത്ര അറിയപ്പെടാത്തതുമാണ്.

subscribe via RSS