വിക്കി അനുഭവം: വിക്കിപീഡിയ എന്ന സൈറ്റുണ്ട്

കോളേജിൽ പഠിക്കുന്ന സമയത്താണ് കമ്പ്യൂട്ടറിൽ തൊട്ടതും ഇന്റർനെറ്റ് ഉപയോഗിക്കാൻ തുടങ്ങിയതും. 2003-2006 കാലഘട്ടമായിരുന്നു അത്. അക്കാലത്ത് കോളേജിലെ ലാബിൽനിന്നും കഫേകളിൽ നിന്നുമായിരുന്നു ഇന്റർനെറ്റ് ഉപയോഗം. വീട്ടിൽ കമ്പ്യൂട്ടറുണ്ടായിരുന്നെങ്കിലും ഇന്റർനെറ്റ് കണക്ഷനുണ്ടായിരുന്നില്ല. ഇന്റർനെറ്റ് ഉപയോഗിക്കുന്ന ആരായാലും സ്വഭാവികമായി അറിയാനുള്ള കാര്യങ്ങൾക്കായി തിരയും. കാമ്പ്യൂട്ടറുകൾ കാണുന്നതിനു മുൻപേ യാഹൂ എന്ന പേര് എനിക്ക് പരിചിതമായിരുന്നു, അതുകൊണ്ട് തന്നെ യാഹൂവിലാണ് പരതിത്തുടങ്ങിയത്. ഇതിനിടക്ക് ഗൂഗിൾ എന്ന സെർച്ച് എഞ്ചിനും ഉണ്ടെന്ന് മനസ്സിലാക്കിയിരുന്നു. ചിലപ്പോൾ യാഹൂവിൽ പരതിയാൽ ഉദ്ദേശിച്ച ഫലം കിട്ടാതെ വന്നാൽ ഗൂഗിൾ പരീക്ഷിക്കും. അങ്ങനെയാണ് ഒരു കാര്യം മനസ്സിലായത്, ഗൂഗിളാണ് തിരയാൻ കൂടുതൽ നല്ലത്. യാഹുവിനേക്കാൾ നല്ല ഫലം ഗൂഗിൾ നൽകുന്നതുകൊണ്ടും, ഗൂഗിൾ യാഹുവിനേക്കാൽ പെട്ടെന്ന് ലോഡായിവരുമെന്നതും അതിനുള്ള കാരണങ്ങളായി. പിന്നെ അന്നുമുതൽ ഇന്നുവരെ ഗൂഗിളിലാണ് തിരച്ചിൽ.

അംഹാറിക്ക് ഭാഷ

അംഹാറിക്ക് ഭാഷ എഴുതാനുള്ള പിന്തുണ നാരായത്തിൽ ചേർക്കുന്നതാരംഭിച്ചു. നാരായം പിന്തുണക്കുന്ന ആദ്യത്തെ ആഫ്രിക്കൻ ഭാഷയാണ് അംഹാറിക്ക്. യൂണികോഡിൽ 560 കോഡ് പോയിന്റുകൾ അനുവദിക്കപ്പെട്ടിട്ടുള്ള എത്യോപ്യൻ ലിപിയിലാണ് അംഹാറിക്ക് എഴുതുന്നത്. ഇന്ത്യൻ ലിപികളിൽ നിന്നുമൊക്കെ വ്യത്യസ്തമായി വ്യഞ്ജനങ്ങൾ സ്വരങ്ങളുമായി ചേരുന്ന ഒരോ രൂപത്തിനും പ്രത്യേകം കോഡ് പോയിന്റുകളുണ്ട്. അതിനാൽ തന്നെ എത്യോപ്യൻ ലിപിയുടെ യൂണികോഡ് പട്ടിക വലുതാണ്. സാധാരണ ആവശ്യങ്ങൾക്കുള്ളവയ്ക്കായി 384 കോഡ് പോയിന്റുകൾ അനുവദിക്കപ്പെട്ടിരിക്കുന്നു, അതുകൂടാതെ മറ്റാവശ്യങ്ങൾക്കുള്ള 176 കോഡ് പോയിന്റുകൾ കൂടി നീക്കിവയ്ക്കപ്പെട്ടിരിക്കുന്നു.

ഐറീറൈറ്റർ: മീഡിയവിക്കി എക്സ്റ്റൻഷൻ

ഷിജുവിന്റെ പ്രേരണ മൂലം വിക്കിയിലൊക്കെ ഉപയോഗിച്ചിരിക്കുന്ന എഴുത്തുപകരണത്തിന്റെ ഒരു മീഡിയ വിക്കി എക്സ്റ്റൻഷൻ പതിപ്പ് വികസിപ്പിച്ചു. അത് ഇവിടെ: http://testwiki.junaidpv.in , ഇൻസ്റ്റാൾ ചെയ്തിട്ടുണ്ട് (http://testwiki.junaidpv.in/wiki/Special:Version). പരീക്ഷിച്ചു നോക്കുക. ഇപ്പോൾ വിക്കിയിൽ നിന്നുള്ളതിൽ നിന്നും വ്യത്യസ്തമായി ഒരു ചെക്ക്ബോക്സ് മാത്രമേ ഉണ്ടാകൂ. കൂടാതെ എഴുത്തുപകരണം സജീവമായിരിക്കുമ്പോൾ ഇൻപുട്ട് ബോക്സുകളിൽ നിറവ്യത്യാസം വരുന്ന രീതിയിലാക്കിയിട്ടുണ്ട്. ലോഗിൻ ചെയ്യുന്നതിനുള്ള പാസ്‌വേർഡ് ടൈപ്പ് ചെയ്യുന്ന ഭാഗം, ഫയൽ തിരഞ്ഞെടുക്കുന്ന ഭാഗം അങ്ങനെ ചില ഇൻപുട്ട് ബോക്സുകളെ എഴുത്തുപകരണ പ്രവർത്തിക്കുന്നതിൽ നിന്നും ഒഴിവാക്കിയിട്ടുണ്ട്. അതല്ലാത്ത മിക്കവാറും ഇൻപുട്ട് ബോക്സുകളിലും ഇതുപയോഗിച്ച് വ്യത്യസ്ത ഭാഷ ടൈപ്പിങ്ങ് സാധ്യമാകും.

ക്രോമിൽ H.264 ന് സ്വാഭാവിക പിന്തുണയുണ്ടാവില്ല

എച്ച്.ടി.എം.എല്ലിന്റെ അഞ്ചാം പതിപ്പിലുള്ള വീഡിയോ ടാഗ് വഴി H.264 ഫോർമാറ്റിലുള്ള വീഡിയോകൾക്ക് പിന്തുണ ഉണ്ടാവില്ലെന്ന് ഗൂഗിൾ: http://blog.chromium.org/2011/01/html-video-codec-support-in-chrome.html ഫയർഫോക്സ്, ഓപ്പറ എന്നിവയെപോലെ വെബ്എം, ഓഗ്ഗ് തിയോറ എന്നിവയ്ക്കാണ് സ്വാഭവിക പിന്തുണയുണ്ടാകുക. മൈക്രോസോഫ്റ്റിന്റെ ഐ.ഇയും, ആപ്പിളിന്റെ സഫാരിയും H.264 നെ പിന്തുണക്കുന്നവയാണ്. സ്വതന്ത്രമല്ലാത്ത വീഡിയോ ഫോർമാറ്റാണ് H.264. ഡീവിഡികളിലും, ഉയർന്ന റെസല്യൂഷൻ പ്രക്ഷേപണ വിതരണ രംഗങ്ങളിലും വ്യാപകമായി ഇത് ഉപയോഗിക്കപ്പെടുന്നുണ്ട്. പക്ഷെ അവരെല്ലാം അതിന് കരം (? റോയൽറ്റി) നൽകുന്നുണ്ട്/നൽകേണ്ടതാണ്, H.264 വീഡിയോ ഫോർമാറ്റ് പിന്തുണക്കുന്ന ഹാർഡ്‌വെയർ നിർമ്മാതാക്കളും ഇതുപോലെ കരം നൽകുന്നുണ്ട്. ഇതിന്റെ പേറ്റന്റ് കൈവശമുള്ള MPEG Licensing Authority (http://www.mpegla.com യിൽ അംഗങ്ങളാണ് മൈക്രോസോഫ്റ്റും ആപ്പിളും. നമ്മളറിയുന്നില്ലെങ്കിലും വീഡിയോ പ്ലെയർ, ഡീവിഡി തുടങ്ങിയവ വാങ്ങുമ്പോൾ വിലയായി നൽകുന്നതിന്റെ ഒരു പങ്ക് (നാമമാത്രമായിരിക്കാം) ഈ കരം നൽകാൻ ഉപയോഗിക്കപ്പെടുന്നു.

മുക്കുവനും വ്യവസായിയും

ബ്രസീലിലെ ചെറിയ ഗ്രാമത്തിലെ കടൽത്തീർത്ത് ഒരു വ്യവസായി ഇരിക്കുകയായിരുന്നു. അയാളങ്ങനെയിരിക്കുമ്പോഴാണ് കടലിൽ നിന്ന് ഒരു മുക്കുവന്റെ തന്റെ ചെറിയ വള്ളത്തിൽ കുറച്ച് മീനും പിടിച്ച് കരയിലേക്ക് വരുന്നത് കണ്ടത്. മുക്കുവനെ കണ്ടപ്പോൾ വ്യവസായി തെല്ല് താല്പര്യത്തോടെ ചോദിച്ചു: “ഇത്രയ്ക്കും മീൻ പിടിക്കാൻ താങ്കൾക്കെത്ര സമയം വേണ്ടി വരും?” മുക്കുവൻ പറഞ്ഞു, “ഓ, അതിനത്ര സമയമെടുക്കാറില്ല, കുറച്ച് സമയം മതിയാകും” "അങ്ങനെയെങ്കിൽ താങ്കളെന്തുകൊണ്ട് കടലിൽ കൂടുതൽ സമയം ചെലവഴിച്ച് കൂടുതൽ മീൻ പിടിക്കാൻ ശ്രമിക്കാത്തത്?” വ്യവസായിക്ക് ആശ്ചര്യമായി. “ഇത്രയും മീൻ തന്നെ എന്റെ കുടുംബത്തിന് കഴിയാൻ ധാരാളമാണ്“ എന്നായിരുന്നു മുക്കുവന്റെ മറുപടി.

subscribe via RSS