ഫയർഫോക്സ് 3.5 (Firefox 3.5)

ഫയര്‍ഫോക്സിന്റെ പുതിയ പതിപ്പ് 3.5 ഇന്നലെ (30 ജൂണ്‍ 2009) പുറത്തിറങ്ങി. ഡൌണ്‍ലോഡ് ചെയ്തു ഇന്‍സ്റ്റാള്‍ ചെയ്യുകയും ചെയ്തു.

നല്ല വേഗത്തില്‍ പേജുകള്‍ കാണിക്കുന്നുണ്ട് താളിന്റെ ഭാഗങ്ങള്‍ പതിയെ കാണിക്കുന്നതിന് പകരം പെട്ടെന്ന് പ്രത്യക്ഷപ്പെടുന്നുണ്ട്. റെന്‍ഡറിങ്ങ് വേഗത നല്ലപോലെ വര്‍ദ്ധിച്ചിട്ടുണ്ട്.

ഫയര്‍ഫോക്സ് 3.5 ന്റെ മുപത്തെ പതിപ്പുകളുമായുള്ള താരതമ്യം മോസില്ല സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

ഫയര്‍ഫോക്സ് 3.5 ന്റെ മുപത്തെ പതിപ്പുകളുമായുള്ള താരതമ്യം മോസില്ല സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

ഫയര്‍ഫോക്സ് 3.5 ന്റെ മുപത്തെ പതിപ്പുകളുമായുള്ള താരതമ്യം മോസില്ല സൈറ്റില്‍ കാണിച്ചിരിക്കുന്നത്.

മറ്റൊരു പ്രധാന കാര്യം ഉള്‍ക്കൊള്ളിരിച്ചിരിക്കുന്നത് പ്രൈവറ്റ് ബ്രൌസിങ്ങ് മോഡാണ്. മെനുവില്‍ Tools->Start Private Browsing ക്ലിക്കിയാല്‍ പിന്നെ ബ്രൌസര്‍ പ്രൈവറ്റ് ബ്രൌസിങ്ങ് മോഡിലായിരിക്കും. ആ അവസ്ഥയില്‍ നമ്മള്‍ സന്ദര്‍ശിക്കുന്ന വെബ് താളുകളൊന്നും ഹിസ്റ്ററി ലിസ്റ്റില്‍ രേഖപ്പെടുത്തപ്പെടുത്തുക, ഡൌണ്‍ലോഡ് ചെയ്യപ്പെടുന്ന ഫയലുകള്‍ ഡൌണ്‍ലോഡ് ലിസ്റ്റില്‍ ചേര്‍ക്കുക, ഫോമുകള്‍, സെര്‍ച്ച് ബോക്സുകള്‍ എന്നിവയില്‍ ടൈപ്പ് ചെയ്യുന്ന വാക്കുകള്‍ ഓര്‍ക്കുക, കുക്കികള്‍, കാഷെ തുടങ്ങിയവ സൂക്ഷിക്കുക എന്നിങ്ങനെയുള്ള സാധാരണ പ്രവര്‍ത്തനങ്ങള്‍ നടത്തില്ല. Tools->Stop Private Browsing ഞെക്കി പ്രൈവറ്റ് ബ്രൌസിങ്ങ് മോഡില്‍ നിന്നും പുറത്തു കടക്കാം. ഇത് വഴി പ്രധാനമായും ഉദ്ദേശിക്കുന്നത് രഹസ്യമായ വെബ് ബ്രൌസിങ്ങാണ്. പ്രൈവറ്റ് ബ്രൌസിങ്ങ മോഡ് ഉപയോഗിച്ചതിനു ശേഷം അയാള്‍ ഏതൊക്കെ സൈറ്റുകളില്‍ പോയി എന്നൊന്നും അറിയാന്‍ പറ്റില്ല. ഇന്റര്‍നെറ്റ് കഫേകള്‍ വഴി വെബ് ബ്രൌസിങ്ങ് നടത്തുന്നവര്‍ക്ക് ഇത് നല്ലതായിരിക്കും. അത് വഴി അറിയാതെയോ കുക്കികള്‍ വഴിയോ രഹസ്യവാക്കുകള്‍ ചോരുന്നത് തടയാന്‍ സാധിക്കും.

സാങ്കേതികമായ പല പുതിയ മാറ്റങ്ങളും ഈ പുതിയ പതിപ്പിലുണ്ട്. എച്ച്.ടി.എം.എല്‍ (HTML) ന്റെ അഞ്ചാം പതിപ്പിനുള്ള പിന്തുണയാണ് അതിലൊന്ന്. അത് വഴി പല പുതിയ സാങ്കേതിക വിദ്യകളും പ്രയോഗത്തില്‍ വരുത്തന്‍ കഴിയും. ജാവസ്ക്രിപ്റ്റ് (JavaScript), സി.എസ്.എസ്. (CSS), എസ്.വി.ജി.(SVG), തൂടങ്ങിയവയുമായി ബന്ധപ്പെട്ട മാറ്റങ്ങളും ഇതിനോടനുബന്ധിച്ചുണ്ട്.